കഴിഞ്ഞ രണ്ട് ദിവസമായി സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണം ആയിരത്തില്‍ താഴെയാണ്.
റിയാദ് : സൗദി അറേബ്യയില്‍ കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ദ്ദിക്കുകയും പുതിയ രോഗികളുടെ എണ്ണം കുറയുകയും ചെയ്യുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണം 1000 ല്‍ താഴേയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകളുടെ എണ്ണം 653 ആണ്. 1081 പേര്‍ രോഗമുക്താരായപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ മരണമടഞ്ഞു. ഇതോടെ കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം 8,998 ആയി.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് രോഗികളുടെ ആകെയെണ്ണം 7,23,549 ആയി.
നിലവില്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്ര പരിചരണ വിഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം 601 ആണ്.



















