കഴിഞ്ഞ രണ്ടു ദിവസമായി രണ്ടായിരത്തിനടുത്ത് മാത്രമായിരുന്നു പുതിയ കോവിഡ് കേസുകള്‍. കൂടുതല്‍ കേസുകള്‍ തലസ്ഥാനമായ റിയാദില്‍ 735. ജിദ്ദയില്‍ 137 ദമാമില്‍ 106
റിയാദ് : കഴിഞ്ഞ 24 മണിക്കൂറിനിടെ സൗദി അറേബ്യയില്‍ 2,227 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു.
#الصحة تعلن عن تسجيل (2227) حالة إصابة جديدة بفيروس كورونا (كوفيد-19)، وتسجيل (1) حالة وفاة رحمه الله، وتسجيل (3469) حالة تعافي ليصبح إجمالي عدد الحالات المتعافية (695,470) حالة ولله الحمد. pic.twitter.com/1DFVEzwEaQ
— وزارة الصحة السعودية (@SaudiMOH) February 14, 2022
അതേസമയം, 3,469 പേര്‍ കോവിഡ് മുക്തരായി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തരുടെ എണ്ണം 695,470 ആയി.
ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 8,974 ആയി. കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തലസ്ഥാന നഗരിയായ റിയാദിലാണ് 735. ജിദ്ദ 137 ദമാം 106 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം. മക്ക, മദീന എന്നി നഗരങ്ങള്‍ ഉള്‍പ്പടെ മറ്റിടങ്ങളില്‍ നൂറില്‍ താഴെ മാത്രമാണ് പുതിയ രോഗികളുടെ എണ്ണം.
സൗദിയില്‍ കോവിഡ് പ്രതിരോധ കുത്തിവെപ്പിന്റെ ആകെ എണ്ണം 59.5 മില്യണാണ്.











