ഖത്തര്‍ ലോകകപ്പിലേക്ക് സൗദി അറേബ്യ യോഗ്യത നേടി. യോഗ്യതാ റൗണ്ടിലെ ചൈനയുമായുള്ള അവാസാന മത്സരത്തിനു മുമ്പേ സൗദി യോഗ്യത നേടി
ജിദ്ദ : 2022 ഖത്തര്‍ ലോകകപ്പിന് സൗദി അറേബ്യ യോഗ്യത നേടി. ആറാം തവണയാണ് സൗദി ലോകകപ്പ് മത്സരത്തിന് യോഗ്യത നേടുന്നത്.
യോഗ്യതാ റൗണ്ടിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ചൈനയെ നേരിടുന്നതിനു മുമ്പേ തന്നെ സൗദിക്ക് ലോകകപ്പ് യോഗ്യത ലഭിക്കുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ജപ്പാന്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. ഇതാണ് സൗദിയുടെ പ്രവേശനം എളുപ്പമാക്കിയത്.
ജപ്പാന്‍ വിജയിച്ചതോടെ ഗ്രൂപ്പ് ബിയില്‍ നിന്ന് നേരിട്ട് ലോകകപ്പിലേക്ക് പ്രവേശിക്കാനുള്ള ഓസ്‌ട്രേലിയയുടെ അവസരം നഷ്ടപ്പെടുത്തി.
ഓസ്‌ട്രേലിയയ്ക്ക് ഇനി പ്ലേ ഓഫില്‍ മത്സരിച്ച് ജയിച്ചാല്‍ മൂന്നാം സ്ഥാനക്കാരായി ലോകകപ്പ് യോഗ്യത നേടാനാകും. ജൂണില്‍ ഖത്തറില്‍ നടക്കുന്ന മത്സരത്തില്‍ യുഎഇയായിരിക്കും ഓസ്‌ട്രേലിയയുടെ എതിരാളി.
സൗദിക്ക് ചൈനയുമായുള്ള മത്സരം നിര്‍ണായകമായിരുന്നു. എന്നാല്‍, ഈ മത്സരത്തിന് മുന്നേ തന്നെ സൗദിക്ക് ലോകകപ്പിലേക്ക് ടിക്കറ്റ് തരപ്പെടുത്തുകയായിരുന്നു. ഗ്രൂപ്പ് ബിയില്‍ ജപ്പാനു പിന്നാലെ സൗദിയാണ് രണ്ടാം സ്ഥാനത്ത്. 21 പോയിന്റുമായി ജപ്പാനാണ് മുന്നില്‍, 19 പോയിന്റുള്ള സൗദി രണ്ടാം സ്ഥാനത്തും