കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകള്‍ ഓണ്‍ലൈന്‍ പഠന രീതിയിലേക്ക് മാറിയത് ഞായറാഴ്ച അവസാനിക്കും.
റിയാദ് : സൗദിയിലെ സ്‌കൂളുകള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിച്ച് അടുത്ത ഞായറാഴ്ച മുതല്‍ സാധാരണ നിലയിലേക്ക് മാറുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
പന്ത്രണ്ട് വയസ്സിനു മേല്‍ പ്രായമുള്ള എല്ലാ വിദ്യാര്‍ത്ഥികളും വാക്‌സിന്‍ പൂര്‍ണമായും എടുത്തിരിക്കണം. ഇവര്‍ക്ക് മാത്രമേ സ്‌കൂളില്‍ പ്രവേശനമുണ്ടാകുകയുള്ളു.
നഴ്‌സറി തലം മുതലുള്ള എല്ലാ ക്ലാസുകളും ഞായറാഴ്ച മുതല്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും.
അദ്ധ്യയന വര്‍ഷത്തിലെ മൂന്നാം സെമസ്റ്റര്‍ മുതല്‍ ക്ലാസുകള്‍ കോവിഡിന് മുമ്പുള്ള അവസ്ഥയില്‍ പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ സൂചന നല്‍കിയിരുന്നു.
കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ച സമയത്ത് മദ്രസതി എന്ന ഇ പ്ലാറ്റ്‌ഫോമിലാണ് ക്ലാസുകള്‍ വിദൂര സംവിധാനത്തിലൂടെ നടത്തി വന്നത്. അദ്ധ്യാപകര്‍ക്ക് വിര്‍ച്വല്‍ ലേണിംഗ് സാധ്യമാക്കാന്‍ ഇത് ഉപകരിച്ചിരുന്നു.
കോവിഡ് പ്രതിരോധത്തിനായി അഞ്ചു വയസ്സിനു മേല്‍ പ്രായമുള്ള കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുത്തിരുന്നു. ഫൈസര്‍ വാക്‌സിനാണ് ഇതിനായി ഉപയോഗിച്ചത്.