റിയാദ്: സൗദി അറേബ്യ ഏര്‍പ്പെടുത്തിയ താത്കാലിക വിലക്ക് പിന്‍വലിച്ചു. അടച്ചിട്ട എല്ലാ അതിര്‍ത്തികളും ഇന്ന് തുറക്കും. രാവിലെ 11 മണി മുതല്‍ സൗദിയിലേക്ക് വിമാനങ്ങള്‍ക്ക് പ്രവേശിക്കാം. ഇനി പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് സ്വദേശികള്‍ക്കും വിദേശികള്‍ക്കും രാജ്യത്തേക്ക് പ്രവേശിക്കാം. അതേസമയം കോവിഡ് വകഭേദം സംഭവിച്ച രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് നിന്ത്രണമുണ്ട്. അത്തരം സ്ഥലങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണം.
ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 20 മുതല്‍ സൗദിയിലേക്ക് പ്രവേശന വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കര, വ്യോമ, നാവിക അതിര്‍ത്തികള്‍ സൗദി അടച്ചിരുന്നു.












