സൗദിയില്‍ ഇറക്കുമതി രംഗത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ തുറമുഖങ്ങള്‍ വഴി സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന മുഴുവന്‍ ചരക്ക് കണ്ടൈനറുകളുടെയും സൗജന്യ സ്റ്റോറേജ് ദിവസം അഞ്ചില്‍ നിന്നും 21 ദിവസമാക്കി ഉയര്‍ത്തി.
പുതിയ നിരക്ക് സെപ്റ്റംബര്‍ ഒന്ന് മുതലാണ് പ്രാബല്യത്തില്‍ വരിക. ഇതുമൂലം രാജ്യത്തേക്കുള്ള ചരക്ക് ഗതാഗതം കൂടുതല്‍ സുഖകരമാവും. ട്രാന്‍സിറ്റ് ചരക്ക് കപ്പലുകളെ ആകര്‍ഷിക്കുന്നതിനും ചരക്ക് മേഖലയില്‍ കൂടുതല്‍ ആകര്‍ഷകമായ മത്സര സേവനങ്ങള്‍ നല്‍കുന്നതിലൂടെ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനാതുമെന്നും ഭരണകൂടം കണക്ക് കൂട്ടുന്നു.