കോവാക്സിന് അംഗീകാരമാകുന്നതോടെ ഇന്ത്യയില്‍ കുടുങ്ങിയ താമസ വീസ ക്കാര്‍ക്കും ഉംറ, ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും ആശ്വാസം
ഇന്ത്യന്‍ നിര്‍മിത കോവാക്‌സിന്‍ പ്രതിരോധ കുത്തിവെപ്പ് എടുത്തവര്‍ക്കും സൗദി അറേബ്യയില്‍ പ്രവേ ശനം അനുവദിച്ചതായി സൗദിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
പ്രതിരോധ കുത്തിവെപ്പ് എടുത്തതിന്റെ സര്‍ട്ടിഫിക്കേറ്റ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ് ലോഡ് ചെയ്യണം.
താമസവീസക്കാര്‍ https://eservices.moh.gov.sa/CoronaVaccineRegistration എന്ന വെബ്‌സൈറ്റിലാണ് രേഖകള്‍ അപ് ലോഡ് ചെയ്യേണ്ടത്. സന്ദര്‍ശക വീസക്കാര്‍ https://muqeem.sa/#/vaccine-registration/ home എന്ന വെബ് സൈറ്റിലാണ് അപേ ക്ഷ സമര്‍പ്പിക്കേണ്ടത്.
കോവാക്‌സിനുള്‍പ്പെടെ നാലു പുതിയ വാക്‌സിനുകള്‍ക്ക് സൗദി അറേബ്യ അംഗീകാരം നല്‍കിയത് ഹ ജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസകരമായിട്ടുണ്ട്.
കോവാക്‌സിനു പിന്നാലെ സിനോവാക്, സ്ഫുട്‌നിക്, സിനോഫാം എന്നിവയ്ക്കും അംഗീകാരം.2021 നവംബര്‍ മൂന്നിനാണ് ഇന്ത്യയുടെ ഭാരത് ബയോ ടെക് നിര്‍മിക്കുന്ന കോവാക്‌സിന് ലോകാരോഗ്യ സംഘടന അംഗീ കാരം നല്‍കിയത്. കോവിഡ് 19 പ്രതിരോധിക്കുന്നതില്‍ കോവാക്‌സിന്‍ 78 ശതമാനം വിജയം കണ്ടതായി ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
കുവൈറ്റിന്റെ അംഗീകാരവും ഉടന്‍
സൗദിക്കു പുറമേ ബഹ്‌റൈന്‍, ഒമാന്‍, യുഎഇ, ഖത്തര്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളും കോവാ ക്‌സിന് അംഗീകാരം നല്‍കിയിട്ടുണ്ട്. കുവൈറ്റും ഉടന്‍ തന്നെ കോവാക്‌സിന് അംഗീകാരം നല്‍കുമെന്ന് ഇന്ത്യയുടെ അംബാസഡര്‍ സിബി ജോര്‍ജ് അടുത്തിടെ അറിയിച്ചിരുന്നു. ഇതി നായി ഇന്ത്യന്‍ എംബസിയില്‍ കോവാക്‌സിന്‍ എടുത്ത സന്ദര്‍ശകരുടെ രജിസ്‌ട്രേഷനും എം ബസി ആരംഭിച്ചിട്ടുണ്ട്.