ജിദ്ദ: സൗദിയിലെ നീതിന്യായ സ്ഥാപനങ്ങളെ പരിഷ്‌കരിക്കുന്നതിനും രാജ്യത്തെ നിയമ നിര്‍മ്മാണ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുളള പരിഷ്‌കരണ നടപടികളുടെ ഭാഗമായി സൗദി അറേബ്യ ഈ വര്‍ഷം നാല് പ്രധാന നിയമനിര്‍മ്മാണങ്ങള്‍ നടത്തുമെന്ന് കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു. വ്യക്തിഗത വിവരങ്ങള്‍, സിവില്‍ വ്യവഹാരം, വിവേചനാധികാരത്തിനുളള ശിക്ഷാനിയമം, തെളിവുകളുടെ നിയമം എന്നിങ്ങനെയാണ് നാല് പുതിയ നീതിന്യായ പരിഷ്‌കാര നിയമങ്ങള്‍.
കോടതി വിധികളുടെ പ്രവചനം, ജുഡീഷ്യല്‍ സ്ഥാപനങ്ങളുടെ സമഗ്രതയും കാര്യക്ഷമതയും വര്‍ധിപ്പിക്കല്‍, നടപടി ക്രമങ്ങളുടെയും നിയന്ത്രണങ്ങളുടെയും വിശ്വാസ്യത ഉറപ്പു വരുത്തല്‍ തുടങ്ങിയവയാണ് പുതിയ നിയമനിര്‍മ്മാണങ്ങള്‍ കൊണ്ട് ലക്ഷ്യമാക്കുന്നത്.