റിയാദ്: കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി ഇതുവരെ രാജ്യത്ത് പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും, വാക്‌സിന്‍ കുത്തിവെപ്പ് സ്വീകരിച്ചവരെല്ലാം ആരോഗ്യവാന്മാരായി തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.ട്വിറ്ററിലൂടെയാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
രാജ്യത്ത് ഇറക്കുമതി ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും ഔദ്യോഗിക അനുമതി നല്‍കിയിട്ടുള്ള ഫൈസര്‍, ബയോ എന്‍ ടെക് കോവിഡ് വാക്‌സിനുകളാണ് രാജ്യം നല്‍കുന്നത.് സൗദിയിലെ പ്രവാസികള്‍ക്കും, പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമാണ്. വാക്‌സിന്‍ സൗജന്യമായി ലഭിക്കുന്നതിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരോഗ്യ മന്ത്രാലയത്തിന്റെ സെഹതി ആപ്പ് എന്ന ആപ്പിലൂടെ ലഭ്യമാണ്. ഈ രജിസ്ട്രേഷന്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്
മൂന്ന് ഘട്ടങ്ങളിലായാണ് വാക്‌സിനേഷന്‍ സൗദിയില്‍ നടപ്പിലാക്കുന്നത്. 65 വയസ്സില്‍ കൂടുതല്‍ പ്രായമായ പൗരന്മാര്‍, പ്രവാസികള്‍, 40-ല്‍ കൂടുതല്‍ ബോഡി മാസ് ഇന്‍ഡക്‌സ് രേഖപ്പെടുത്തുന്നവര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, മുന്‍പ് പക്ഷാഘാതം വന്നിട്ടുള്ളവര്‍, ആസ്തമ, പ്രമേഹം, കിഡ്നി പ്രശ്‌നങ്ങള്‍ തുടങ്ങിയ രണ്ടിലധികം വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നീ വിഭാഗങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത്.