ചെന്നൈ: തമിഴ്‌നാട്ടില്‍ ഏറെ വിവാദമായ തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ പോലീസുകാരന്‍ കോവിഡ് ബാധിച്ച് മരിച്ചു. സ്‌പെഷല്‍ സബ് ഇന്‍സ്‌പെക്ടര്‍ പോള്‍ദുരൈ (56) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.
പി ജയരാജ്, മകന്‍ പി ബെന്നിക്‌സ് എന്നിവരുടെ കസ്റ്റഡി മരണത്തിലാണ് പോള്‍ദുരൈ ഉള്‍പ്പെടെയുള്ള പോലീസുകാരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് മധുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. കേസില്‍ സിബി സിഐഡിയും സിബിഐയും ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ജൂലൈ 24നാണ് പോള്‍ദുരൈയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ശനിയാഴ്ച്ച ഹൃദ്രോഗ-പ്രമേഹ രോഗ ബാധിതനായ പോള്‍ദുരൈയുടെ ആരോഗ്യനില വഷളാവുകയായിരുന്നു.