ചെന്നൈ: വി.കെ ശശികലയുടെ കാഞ്ചീപുരം ഊത്തുക്കാടിലുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്തു. 300 ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്തത്.പുറത്താക്കപ്പെട്ട നേതാവ് വി.കെ ശശികല ബംഗളൂരുവില്‍ നിന്ന് ചെന്നൈയിലേക്ക് മടങ്ങിയത് എ.ഐ.എ.ഡി.എം.കെയുടെ പാര്‍ട്ടി പതാക സ്ഥാപിച്ച കാറിലായിരുന്നു. എന്നാല്‍ ഇടയ്ക്ക് പോലീസ് വാഹനം തടയുകയും കൊടി മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ പാര്‍ട്ടി കൊടിയുള്ള മറ്റൊരു കാറില്‍ യാത്രയായി.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ 2017 ല്‍ ശിക്ഷിക്കപ്പെട്ട വികെ ശശികല ഇക്കഴിഞ്ഞ ജനുവരി 27 ന് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍നിന്ന് മോചിതയായത്. തുടര്‍ന്ന് കോവിഡിന് പോസിറ്റീവായതിനെത്തുടര്‍ന്ന ബംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ നല്‍കിയശേഷം ക്വാറന്റൈനില്‍ ഒരു റിസോര്‍ട്ടില്‍ താമസിപ്പിക്കുകയായിരുന്നു.
ആശുപത്രിയില്‍ ഡിസ്ചാര്‍ജ് ചെയ്തതിനെതതുടര്‍ന്ന് എ.ഐ.എ.ഡി.എം.കെ പതാക കാറിന്റെ ബോണറ്റില്‍ അവര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇത് എ ഐ.എ.ഡി.എം.കെ ക്യാമ്പിനെ അലോസരപ്പെടുത്തി. ശശികല തമിഴ്‌നാട്ടിലേക്ക് മടങ്ങുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ലെന്നും എന്നാല്‍ യാത്രയ്ക്കിടെ എ.ഐ.എ.ഡി.എം.കെ ഉപയോഗിക്കാന്‍ ശശികലയെ അനുവദിക്കാനാവില്ലെന്നും നിയമമന്ത്രി സി വെ ഷണ്‍മുഖം പറഞ്ഞിരുന്നു.












