ശശി തരൂരിനും രാജ്ദീപ് സര്‍ദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു. ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി. കാരവന്‍ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോര്‍ട്ടര്‍മാര്‍ക്കും എതിരെയും കേസെടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഡാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പൊലീസാണ് എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
പാര്‍ലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമപ്രവര്‍ത്തകരടക്കമുള്ളവര്‍ക്കെതിരെ കേസെടുത്തത് വലിയ രാഷ്ട്രീയ വിവാദമായി മാറുവാന്‍ സാധ്യതയുണ്ട്.
അതേസമയം, കേസ് നിയമപരമായി നേരിടുമെന്ന് വിനോദ് കെ ജോസ് പ്രതികരിച്ചു. അഭിഭാഷകര്‍ ഇതിനായുള്ള നടപടികള്‍ തുടങ്ങിയെന്നും കാരവാന്‍ എഡിറ്റര്‍ പറഞ്ഞു