ദുബൈ: ബോളിവുഡ് താരം സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിച്ച് മോഹന്‍ലാല്‍. സുഹൃത്തായ സമീറിനൊപ്പം സഞ്ജയ് ദത്തിന്റെ ദുബൈയിലെ ഫ്‌ളാറ്റിലെത്തിയാണ് ദീപാവലി ആഘോഷിച്ചത്. സമീറിന്റെ അടുത്ത സുഹൃത്താണ് സഞ്ജയ് ദത്ത്. സഞ്ജയ് ദത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവിടുകയും അവര്‍ക്കായി മോഹന്‍ലാല്‍ ഹിന്ദി ഗാനം ആലപിക്കുകയും ചെയ്തു.
കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം വിശ്രമത്തിലാണ് സഞ്ജയ് ദത്ത്. ഓഗസ്റ്റ് 11നാണ് തനിക്ക് കാന്‍സര്‍ ആണെന്ന് താരം പുറംലോകത്തെ അറിയിച്ചത്. കെജിഎഫ് 2 വിന്റെ ചിത്രീകരണത്തിലായിരുന്ന താരം ജോലിയില്‍ നിന്നും ഇടവേള എടുക്കുകയും ചെയ്തിരുന്നു.
#Deepavali celebrations in #Dubai 😍#Mohanlal #SanjayDutt @Mohanlal #HappyDiwali #HappyDeepavali pic.twitter.com/NQCsHeigme
— Mohanlal Fans Club (@MohanlalMFC) November 14, 2020