കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപിന്‍റെ ബാഗില്‍ പണമിടപാട് രേഖകള്‍. ഇടപാടുകാരുടെ വിവരങ്ങളുള്ള ഡയറിയും ലാപ്‌ടോപും ബാങ്ക് പാസ്ബുക്കും ബാഗില്‍ നിന്ന് കണ്ടെത്തി. സഹകരണ ബാങ്കിലെ നിക്ഷേപം സംബന്ധിച്ച രേഖകളും കിട്ടി.
അതേസമയം, സ്വര്‍ണം പിടിച്ചെടുത്ത ദിവസം സ്വപ്ന തിരുവനന്തപുരത്ത് ഉണ്ടായിരുന്നുവെന്ന് കസ്റ്റംസ് കണ്ടെത്തി. സ്വപ്നയുടെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. ഹെദര്‍ ഫ്ലാറ്റിന്‍റെ പരിധിയിലാണ് സ്വപ്ന ഉണ്ടായിരുന്നത്. ഹെദര്‍ ഫ്ലാറ്റില്‍ സ്വര്‍ണക്കടത്തിന്‍റെ ആസൂത്രണം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്. സ്വര്‍ണക്കടത്ത് നടന്ന ദിവസം റമീസും ജലാലും ഫ്ലാറ്റില്‍ എത്തിയതായും സൂചനയുണ്ട്.
സ്വപ്‌നയും സംഘവും വാളയാര്‍ കടന്നത് ജൂലൈ ഒന്‍പതിനാണ്. കടത്ത് പിടിച്ച് അഞ്ചാം ദിവസമായിരുന്നു ഇത്. സ്വപനയുടെ പേരിലുള്ള KL01CJ 1981 നമ്പര്‍ കാറിലാണ് യാത്ര. ഉച്ചയ്ക്ക് 12.22നാണ് കാര്‍ പാലിയേക്കര ടോളിലെത്തിയത്. ഒരു മണിക്കൂര്‍ കൊണ്ട് വാളയാര്‍ ടോളിലെത്തി.












