നയതന്ത്ര ബാഗേജ് വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ ബാഗ് ഇന്ന് തുറന്ന് പരിശോധിക്കും. ബാഗില്‍ നിര്‍ണായക വിവരങ്ങള്‍ ഉണ്ടെന്നാണ് എന്‍.ഐ.എ നല്‍കുന്ന വിവരം. പിടിച്ചെടുത്ത ആഡംബര കാറില്‍ നിന്നുമാണ് നിരവധി രേഖകളും ബാഗും പിടിച്ചെടുത്തത്. കൊച്ചി എന്‍.ഐ.എ കോടതിയിലാകും പരിശോധന നടക്കുക. കേസിന് വഴിത്തിരിവായേക്കാവുന്ന നിര്‍ണായക വിവരങ്ങള്‍ ബാഗില്‍ ഉണ്ടായേക്കുമെന്നാണ് സൂചന.











