മുംബൈ: കോവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന്റെ വില്‍പ്പന തടഞ്ഞ് മഹാരാഷ്ട്ര സര്‍ക്കാര്‍. ഉപയോഗപ്രദമാണെന്ന രേഖകള്‍ തെളിയിക്കാത്ത പക്ഷം കൊറോണിലിന്‍ വില്‍പ്പന സംസ്ഥാനത്ത് അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് പറഞ്ഞു.
കൊറോണിലിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. കൊവിഡിനിനെതിരെ ഇവ ഉപയോഗിക്കുന്നത് ഫലപ്രദമാണെന്ന ലോകാരോഗ്യ സംഘടനയുടെയോ, ഐ.എം.എയുടെയോ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മാത്രമേ സംസ്ഥാനത്ത് കൊറോണില്‍ വില്‍പ്പന അനുവദിക്കുകയുള്ളുവെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് പതഞ്ജലി പുറത്തിറക്കിയ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന വ്യാജവാര്‍ത്തയില്‍ പ്രതികരണവുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രംഗത്തെത്തിയത്.












