കൊച്ചി: ആറ് മാസക്കാലമായി സസ്‌പെന്‍ഷനിലായിരുന്ന സക്കീര്‍ ഹുസൈനെ സിപിഎം തിരിച്ചെടുത്തു. ഇന്നലെ ചേര്‍ന്ന എറണാകുളം ജില്ലാ കമ്മിറ്റി യോഗമാണ് സക്കീര്‍ ഹുസൈനെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുത്തത്. പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വം നല്‍കിയാണ് തിരിച്ചെടുത്തിരിക്കുന്നത്.
അതേസമയം സക്കീര്‍ ഹസൈന്‍ ഏത് ഘടകത്തില്‍ പ്രവര്‍ത്തിക്കുമെന്ന് തീരുമാനമായിട്ടില്ല. അനധികൃത സ്വത്ത് സമ്പാദനത്തിന്റെ പേരില്‍ കളമശ്ശേരി ഏരിയാ സെക്രട്ടറി ആയിരിക്കെയാണ് സക്കീര്‍ ഹുസൈന്‍ പാര്‍ട്ടി നടപടി നേരിട്ടത്. പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂണിലായിരുന്നു സക്കീര്‍ ഹുസൈനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തത്.












