ജയ്പൂര്‍: സംസ്ഥാനത്ത് നിലനിന്ന രാഷ്ട്രീയ പിടിവലികള്‍ക്കൊടുവില്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിസ്ഥാനത്ത് നിന്നും പിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും സച്ചിന്‍ പൈലറ്റിനെ മാറ്റി. സച്ചിന്‍ പൈലറ്റ് ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് നടപടി. ഗോവിന്ദ് സിംഗ് ദതാസ്‌ത്രെയാണ് പുതിയ പിസിസി അധ്യക്ഷന്‍.
അതേസമയം, സച്ചിന്‍ പൈലറ്റിനൊപ്പമുളള രണ്ട് മന്ത്രിമാരായ വിശ്വേന്ദ്രസിങ്, രമോശ് മീണ എന്നിവരെയും പദവികളില്‍ നിന്ന് നീക്കി. കൂടാതെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ സംസ്ഥാന സേവാദള്‍ അധ്യക്ഷന്‍ എന്നിവരെയും മാറ്റിയിട്ടുണ്ട്. സച്ചിന്‍ പൈലറ്റിനൊപ്പമുളള എംഎല്‍എമാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ്സ് അറിയിച്ചു. രാജസ്ഥാൻ കോണ്‍ഗ്രസ് ഇന്ന് ചേര്‍ന്ന രണ്ടാം നിയമസഭാ കക്ഷിയോഗത്തിന് ശേഷമാണ് സച്ചിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തത്.