ഡല്‍ഹി: കേരളത്തിലെ സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിളള. കേരളത്തിലെ സഭാ തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി ശ്രീധരന്‍ പിളള പറഞ്ഞു. ക്രിസ്മസിന് ശേഷം കേരളത്തിലെ സഭാ അധ്യക്ഷന്മാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് സൂചന.
സഭാ തര്‍ക്കത്തിന്റെ എല്ലാ വിശദാംശങ്ങളും, തര്‍ക്കമുളള രണ്ട് സഭാ നേതൃത്വങ്ങള്‍ ഉന്നയിച്ച പരാതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സഭാ തര്‍ക്കത്തില്‍ നീതി പൂര്‍വമായ പരിഹാരം ഉണ്ടാവണമെന്നും തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെടുമെങ്കില്‍ അതിനെ സ്വാഗതം ചെയ്യുന്നുവെന്നും യാക്കോബായ സഭയുടെ ജോസഫ് മാര്‍ ഗ്രിഗോറിയോസ് പ്രതികരിച്ചു. അതേസമയം നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഇടപെടലുകളെ ഓര്‍ത്തഡോക്‌സ് സഭ സ്വാഗതം ചെയ്യുന്നുവെന്ന് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ബിജു ഉമ്മന്‍ പ്രതികരിച്ചു.











