പ്രതിപക്ഷാംഗങ്ങള്‍ക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ഭരണപക്ഷ എംഎല്‍എമാര്‍. ബാര്‍കോഴ, സോളാര്‍, പാലാരിവട്ടം ഉള്‍പ്പെടെ ആരോപണങ്ങളില്‍ തുടര്‍ച്ചയായി ചോദ്യങ്ങള്‍ ഉന്നയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കരണത്തടിയേറ്റവരാണ് പ്രതിപക്ഷത്തിരിക്കുന്നത്. ഭരിച്ചപ്പോള്‍ എന്തെല്ലാം അഴിമതി നടത്തിയതെന്ന് എല്ലാവര്‍ക്കുമറിയാം. ജനങ്ങളുടെ ഓര്‍മശക്തിയെ ചോദ്യം ചെയ്യരുതെന്ന് പിണറായി പറഞ്ഞു. കേരളത്തിന്റെ യശസ്സ് കൂടുന്നതില്‍ വിഷമമുണ്ടെങ്കില്‍ അത് മനസ്സില്‍ വെച്ചാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ആരോപണങ്ങള്‍ പാഴ്‌വേലയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഭരണപക്ഷം പോലെയാണ് പ്രതിപക്ഷമെന്ന് വരുത്താന്‍ ശ്രമിക്കുകയാണ്. ഒരു അന്വേഷണത്തെയും ഭയമില്ല, ആരുടെയും കൈയില്‍ നിന്ന് കോഴ വാങ്ങിയിട്ടില്ല. വളരെ ബോധപൂര്‍വം പ്രതിപക്ഷത്തെ അപമാനിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.











