ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെട്ടു. ഇരു സഭകളുമായി പ്രധാനമന്ത്രി അടുത്തയാഴ്ച്ച ചര്‍ച്ച നടത്തും. വെവ്വേറെ ദിവസങ്ങളിലായാണ് ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാനേതൃത്വങ്ങളുമായി ചര്‍ച്ച നടത്തുക.
മറ്റ് ക്രൈസ്തവ സഭകളുമായി മോദി ജനുവരിയില്‍ ചര്‍ച്ച നടത്തുമെന്ന് പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മറ്റു ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിരുന്നു. അവരുടെ നിര്‍ദേശങ്ങള്‍ ഗൗരവമായി കണക്കിലെടുക്കുമെന്നും നിയമവശം പരിശോധിച്ചു തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി ഇടപെട്ടത്.