പമ്പ: ശബരിമല സന്നിധാനത്തെ മാളികപ്പുറം ക്ഷേത്രത്തിനു സമീപമുള്ള നവീകരിച്ച അന്നദാന മണ്ഡപം മകരവിളക്ക് ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഭക്തര്‍ക്കായി തുറന്നു കൊടുത്തു. ഹരിവരാസനം പുരസ്‌കാര ചടങ്ങില്‍ അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു.
ഒരേ സമയം 5000 ഭക്തര്‍ക്ക് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള ഏഷ്യയിലെ ഏറ്റവും വലിയ അന്നദാന മണ്ഡപമാണ് ശബരിമലയിലെ അന്നദാന മണ്ഡപം. 21.55 കോടി രൂപയാണ് ഇതിന്റെ നിര്‍മാണ ചെലവ്.











