തിരുവനന്തപുരം: കര്‍ക്കിടമാസ പൂജകള്‍ക്കായി ശബരിമല നട ഈമാസം 15ന് തുറക്കും. വൈകുന്നേരം 5 ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും.
കര്‍ക്കിടകം ഒന്നായ ജൂലൈ 16ന് പുലര്‍ച്ചെ 5 മണിക്ക് നട തുറന്ന് നിര്‍മ്മാല്യവും പതിവ് അഭിഷേകവും നടക്കും. തുടര്‍ന്ന് മണ്ഡപത്തില്‍ ഗണപതിഹോമവും ഉണ്ടാകും.നട തുറന്നിരിക്കുന്ന 5 ദിവസങ്ങളിലും പതിവ് പൂജകള്‍ മാത്രമെ ഉണ്ടാവുകയുള്ളൂ.
ഇക്കുറിയും നട തുറന്നിരിക്കുന്ന സമയത്ത് ഭക്തര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഭക്തര്‍ ഇല്ലാത്തതിനാല്‍ ഈ മാസവും 5 ദിവസങ്ങളിലും നടതുറക്കുന്നതിലും അടയ്ക്കുന്നതിലും പ്രത്യേക സമയ ക്രമമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 20ന് നടയടയ്ക്കും.
അതേസമയം, കര്‍ക്കിടക വാവുബലിയായ 20 ന് പമ്പയില്‍ ബലിതര്‍പ്പണത്തിനുള്ള സൗകര്യം ഉണ്ടാവില്ല.











