പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടകന് കോവിഡ് സ്ഥിരീകരിച്ചു. നിലയ്ക്കലില്‍ നടത്തിയ ആന്റീജന്‍ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്. തമിഴ്‌നാട് സ്വദേശിയായ തീര്‍ത്ഥാടകനെ റാന്നിയിലെ സി.എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.
കോവിഡ് സാഹചര്യത്തില്‍ ശബരിമല പൂജകള്‍ക്കായി കഴിഞ്ഞ ദിവസമാണ് നട തുറന്നത്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമെ ശബരിമലയിലേക്ക് പ്രവേശനത്തിന് അനുവാദം ഉള്ളൂ. പ്രതിദിനം 250 പേരെയാണ് വെര്‍ച്വല്‍ ക്യൂ സംവിധാനം വഴി കടത്തിവിടുക.
നിലയ്ക്കലില്‍ ആന്റീജന്‍ ടെസ്റ്റും പമ്പയില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് പരിശോധനയും കഴിഞ്ഞാണ് സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടുന്നത്. പമ്പയിലും ആന്റീജന്‍ പരിശോധനാ ഫലം ഒരുക്കിയിട്ടുണ്ട്.