പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിച്ചു. ഇതിനായി തീര്‍ത്ഥാടകരുടെ വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങ് ഇന്ന് ആരംഭിക്കും. ഉച്ചക്ക് 12 മണിമുതലാണ് ബുക്കിങ്ങ് ആരംഭിക്കുന്നത്. സന്നിധാനത്ത് കൂടുതല്‍ പോലീസുകാരിലും ജീവനക്കാരിലും കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കടുത്ത നിയന്ത്രണത്തോട് കൂടിയായിരിക്കും ദര്‍ശനം അനുവദിക്കുക. ശനി, ഞായര്‍ ദിവസങ്ങളില്‍ 3,000 തീര്‍ത്ഥാടകരെയും തിങ്കള്‍ മുതല്‍ വെള്ളി വരെ 2,000 തീര്‍ത്ഥാടകരെയും അനുവദിക്കും. നിലയ്ക്കലില്‍ എത്തുമ്പോള്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.