പത്തനംതിട്ട: ശബരിമല മേല്‍ശാന്തി കോവിഡ് നിരീക്ഷണത്തില്‍ പ്രവേശിച്ചു. മേല്‍ശാന്തിയുമായി സമ്പര്‍ക്കത്തില്‍ വന്ന മൂന്ന് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്വാറന്റൈനില്‍ പ്രവേശിച്ചത്. ഇന്നലെ നടത്തിയ കോവിഡ് റാപ്പിഡ് ടെസ്റ്റിലാണ് മേല്‍ശാന്തിയുമായി അടുത്ത് ഇടപെഴകിയ മുന്ന് പേരുള്‍പ്പടെ സന്നിധാനത്ത് ഏതാനും പേര്‍ക്ക് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. മകരവിളക്ക് സാഹചര്യമാണെങ്കില്‍ക്കൂടി സന്നിധാനവും നിലയ്ക്കല്‍ ഉള്‍പ്പെടുന്ന മേഖലയും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കണമെന്ന ശുപാര്‍ശ സന്നിധാനം, നിലക്കല്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം മേല്‍ശാന്തി ഉള്‍പ്പടെയുളളവര്‍ ക്വാറന്റൈനില്‍ ആണെങ്കിലും ചടങ്ങുകള്‍ക്കോ നിത്യപൂ ജയ്‌ക്കോ തടസ്സമുണ്ടാകില്ല.