റിയാദ്: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്സിന് സൗദി അറേബ്യയിലും പരീക്ഷിക്കും. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ആഗസ്റ്റില്‍ ആരംഭിക്കും. കഴിഞ്ഞ ദിവസമാണ് പുതിയ വാക്സിന് മനുഷ്യരില്‍ വിജയകരമായി പരീക്ഷിച്ചതായി റഷ്യ അവകാശപ്പെട്ടത്.
കോവിഡിന് എതിരായ വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മനുഷ്യരില്‍ വിജയകരമായി പൂര്‍ത്തീകരിച്ചതായാണ് റഷ്യ അവകാശപ്പെട്ടത്. ഇതിന് പിറകെയാണ് ഇപ്പോള്‍ സൗദിയിലും റഷ്യന്‍ വാക്സിന് പരീക്ഷിക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മന്റെ് ഫണ്ട് (ആര്.ഡി.ഐ.എഫ്) സി.ഇ.ഒ വ്യക്തമാക്കുന്നത്.












