റഷ്യ: ആഗോളരംഗത്ത് കൊറോണ പ്രതിരോധത്തിന് റഷ്യ ഒരു ചുവട് കൂടി വയ്ക്കുകയാണ്. കോവിഡ് വാക്‌സിന്‍ രണ്ടാഴ്ചയ്ക്കകം വില്‍പ്പനയ്ക്കായി ലഭ്യമാക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നത്. അഡ്‌നോവൈറല്‍ വെക്ടര്‍ അടിസ്ഥാനമാക്കിയുള്ള വാക്‌സിനാണ് റഷ്യ വികസിപ്പിച്ചത്. അവസാന ഘട്ട പരീക്ഷണവും നടത്തിക്കഴിഞ്ഞെന്നാണ് അവകാശവാദം. റഷ്യന്‍ സൈന്യത്തിന്റെ ഗവേഷണ വിഭാഗമാണ് വാക്‌സിന്റെ അതിവേഗ വികസിപ്പിക്കലിന് ചുക്കാന്‍ പിടിച്ചത്.
റഷ്യയിലെ ജെമാലേയാ എന്ന ഗവേഷണ സ്ഥാപനമാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. ആഗസ്റ്റ് 10 ന് പൊതു ഉപയോഗത്തിനായി പുറത്തിറക്കുമെന്നാണ് വിവരം. ഇതുവരെ വാക്‌സിന്‍ പരീക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും റഷ്യ പുറത്തുവിട്ടിരുന്നില്ല. ആഗസ്റ്റ് മാസം 3-ാം തീയതിയോടെ ഒരു ഘട്ടം പരീക്ഷണം കൂടി പൂര്‍ത്തിയാകുമെന്നും 10-ാം തീയതി വാക്‌സിന്‍ നിര്‍മ്മാണം അതിവേഗം നടത്തുമെന്നുമാണ് റഷ്യന്‍ സൈനിക ഗവേഷണ വിഭാഗം പറയുന്നത്. ഇതിനിടെ വാക്‌സിന്റെ സുരക്ഷയെ സംബന്ധിച്ച് സര്‍ക്കാര്‍ ഗവേഷണ വിഭാഗത്തില്‍ രണ്ട് അഭിപ്രായം നിലനില്‍ക്കുന്നുമുണ്ട്.


















