മോഡേണ വാക്സിന് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കിയതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ ട്വീറ്റിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. മോഡേണ വാക്സിന് അനുമതി നല്‍കിയെന്നും ഉടന്‍ വിതരണം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
വെള്ളിയാഴ്ചയോടെ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വാക്സിന് അനുമതി നല്‍കിയേക്കുമെന്നാണ് പ്രതിക്ഷിക്കുന്നത്. വാക്സിന്റെ സുരക്ഷ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് വേണ്ടി യു.എസ് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും ഭാര്യയും ടെലിവിഷനിലൂടെ തത്സമയം മോഡേണ വാക്സിന്‍ കുത്തിവച്ചിരുന്നു. മോഡേണ വാക്സിന് ഉടന്‍ ഔദ്യോഗികമായി അനുമതി ലഭിക്കുമെന്നും പെന്‍സി പറഞ്ഞു.
രണ്ടാമത്തെ കോവിഡ് വാക്‌സിനാണ് യു.എസില്‍ അംഗീകാരം ലഭിക്കുന്നത്. നേരത്തെ ഫൈസറിന്റെ കോവിഡ് വാക്‌സിന് യു.എസില്‍ അംഗീകാരം നല്‍കിയിരുന്നു. യു.എസ് കമ്ബനിയായ ഫൈസറും ജര്‍മ്മന്‍ കമ്പനിയായ ബയോടെകും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചത്.