തിരുവനന്തപുരം: രാജ്യമെങ്ങും വിതരണം ചെയ്ത ഹോമിയോപ്പതി മരുന്ന് ആഴ്‌സനികം ആല്‍ബം വൈറസ് രോഗത്തിനെതിരെ 99% ഫലപ്രദമെന്നു പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നതായി കേന്ദ്ര ഹോമിയോപ്പതി ഗവേഷണ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഡോ. അനില്‍ ഖുറാണ. കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് ആഴ്‌സനികം ആല്‍ബം രാജ്യമെമ്പാടും വിതരണം ചെയ്തത്.
ഇന്റര്‍നാഷണല്‍ ഫോറം ഫോര്‍ പ്രമോട്ടിംഗ് ഹോമിയോപ്പതി (ഐ എഫ് പി എച്ച് ) നടത്തി വരുന്ന പ്രതിദിന വെബിനാറില്‍ സംസാരിക്കുകയായിരുന്നു ഡോ.ഖുറാണ. ഐ.എഫ്.പി.എച്ച് നടത്തിവരുന്ന പ്രതിദിന വെബിനാറിന്റെ നൂറാം ദിവസത്തിലെത്തിയതിന്റെ തുടര്‍ച്ചയായി നൂറു രാജ്യങ്ങളിലെ പ്രമുഖ ചികിത്സകരെയും ശാസ്ത്രജ്ഞരെയും പങ്കെടുപ്പിച്ചു കൊണ്ടു സെമിനാര്‍ സീരീസും സംഘടിപ്പിച്ചു വരുന്നു.
ലോക പ്രശസ്ത ഹോമിയോപ്പതി ഗവേഷകന്‍ ഡോ.രാജന്‍ ശങ്കരന്‍, യുഎഇ ആരോഗ്യ വകുപ്പിലെ മുന്‍ കോര്‍ഡിനേറ്റര്‍ ഡോ. സെസന്‍ ബഹ്ജാത് എന്നിവരും സംസാരിച്ചു. ഈ മാസം 18 വരെ നീളുന്ന പരിപാടിയില്‍ പൊതുജനങ്ങള്‍ക്ക് ദിവസവും ഇന്ത്യന്‍ സമയം രാത്രി എട്ടു മുപ്പതു മുതല്‍ 713 060 0186 എന്ന യൂസര്‍ നെയിമും 123456 എന്ന പാസ്സ്വേര്‍ഡും ഉപയോഗിച്ചു പങ്കെടുക്കാവുന്നതാണെന്നു ഭാരാവാഹികള്‍ അറിയിച്ചു. ഡോ. ഹ്യൂബര്‍ട്ട് ഡിസ്സില്‍വ ഹോമിയോപ്പതി ഓര്‍ക്കസ്ട്രാ അവതരിപ്പിക്കുകയും ചെയ്തു.