ഒമാനില്‍ കാലാവധി കഴിഞ്ഞ തൊഴില്‍ സന്ദര്‍ശക വിസകള്‍ പുതുക്കണമെന്നും അല്ലാത്ത പക്ഷം വരും ദിവസങ്ങളില്‍ പിഴ ഈടാക്കുമെന്ന് റോയല്‍ ഒമാന്‍ പോലീസ് പാസ്പോര്‍ട്ട് ആന്‍റ് റെസിഡന്‍റ്സ് ഡയറക്ടറേറ്റ് ജനറല്‍ വക്താവ് അറിയിച്ചു.കോവിഡ് പശ്ചാത്തലത്തില്‍ ഒമാനില്‍ തൊഴില്‍ സന്ദര്‍ശക വിസകള്‍ പുതുക്കുന്നതിന് നല്‍കിയ കാലാവധി ജൂലൈ 15 ന് അവസാനിച്ചിരുന്നു.
റോയല്‍ ഒമാന്‍ പോലീസിന്‍റെ സേവന കേന്ദ്രങ്ങള്‍ ജൂലൈ 1 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.റെസിഡന്‍റ്സ് വിസ പുതുക്കുന്നതിന് സേവനകേന്ദ്രത്തിലെത്തണം. ഓണ്‍ലൈനില്‍ പുതുക്കാന്‍ അവസരമില്ല.പുതുക്കല്‍ നടപടികളില്‍ വിദേശ തൊഴിലാളികളോ കുടുംബാംഗങ്ങളോ സേവനകേന്ദ്രത്തില്‍ നേരിട്ടെത്തേണ്ടതില്ല.വിരലടയാളങ്ങള്‍ കംമ്പ്യൂട്ടര്‍ സംവിധാനത്തില്‍ സൂക്ഷിച്ചിരിക്കുന്നതിനാല്‍ കമ്പനി പി.അര്‍.ഒ യ്ക്ക സേവന കേന്ദ്രത്തിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കാം. കാലാവധികഴിഞ്ഞ സന്ദര്‍ശന വിസകള്‍ ഓണ്‍ലൈനില്‍ പുതുക്കാന്‍ അവസരമുണ്ട്. ഡ്രൈവിംഗ് ലൈസന്‍സ് പുതുകാകാത്തവരില്‍ നിന്നും പിഴ ഈടാക്കില്ലെന്നും ആര്‍.ഒ.പി.അറിയിച്ചു.
നിലവില്‍ റോയല്‍ ഒമാന്‍ പോലീസ് മസ്കത്തില്‍ കൂടുതല്‍ സേവനകേന്ദ്രങ്ങല്‍ തുറന്നിട്ടുണ്ട്.അല്‍ഖൂദ്,അമിറാത്ത്,മബേല,ഖുറിയാത്ത്, പോലീസ് സ്റ്റേഷനുകള്‍ക്ക് ഒപ്പം പുതുതായി തുറന്ന അസൈബ,ദാഖിലിയയിലെ അല്‍ ഹംറ പോലീസ് സ്റ്റേഷന്‍ ,ദോഫാറിലെ മര്‍മൂല്‍ എന്നിവിടങ്ങളിലെ റെസിഡന്‍റ് കാര്‍ഡ്,ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ സേവനങ്ങള്‍ ലഭ്യമാക്കും.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടഞ്ഞു കിടക്കുകയായിരുന്ന സേവനകേന്ദ്രങ്ങള്‍ ജൂലൈ ഒന്നുമുതലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.












