മസ്‌ക്കറ്റിലെ ഖുറിയത് വിലായതിലുള്ള റോയല്‍ ഒമാന്‍ പോലീസ് സര്‍വീസ് സെന്റര്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു . ട്രാഫിക്, സിവില്‍ സ്റ്റാറ്റസ്, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് തുടങ്ങിയ സര്‍വീസുകള്‍ ഇവിടെ നിന്നും ലഭ്യമാകും.
സുല്‍ത്താനേറ്റിലുള്ള പ്രവാസികളും, സ്വദേശികളുമടക്കമുള്ള മുഴുവന്‍ പൊതു ജനങ്ങള്‍ക്കും സെന്റര്‍ സേവനം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് ആര്‍.ഒ.പി അധികൃതര്‍ അറിയിച്ചു.














