സിനിമാ മേഖലയെ കോവിഡ് പ്രതിസന്ധിയിലാക്കിയതോടെ പലര്‍ക്കും ജോലി നഷ്ടമായി. അറിയാവുന്ന പണി ചെയ്യാനാകാതെ ഉപജീവനമാര്‍ഗത്തിന് വേണ്ടി മറ്റ് പല പണികളും തേടിപോവുകയാണ്. ‘വെള്ളത്തൂവല്‍’, ‘ഒരു മെക്‌സിക്കന്‍ അപാരത’ ചിത്രങ്ങളിലെ ചീഫ് മേക്കപ്പ്മാന്‍ റോണിയും അതേ പാതയിലാണ്. മേക്കപ്പ് വിട്ട് നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്ത് ജീവിക്കുകയാണ് റോണി. അദ്ദേഹത്തിന്റെ വീഡിയോ സംവിധായകനും നടനുമായ രൂപേഷ് പീതാംബരനാണ് പങ്കുവെച്ചത്.
ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ റോണി പഴയ തട്ടകത്തിലേക്ക് മടങ്ങിവരുമെന്നും, ഇപ്പോള്‍ ചെയ്യുന്നത് അഭിമാനകരമായ കാര്യമാണെന്നും രൂപേഷ് പറഞ്ഞു.


















