ഫുട്ബോള്‍ താരങ്ങള്‍ കളിക്കളത്തിലിറങ്ങുമ്പോള്‍ എല്ലാവരും കൈയ്യടിച്ച് ആര്‍പ്പു വിളിക്കും. താരത്തെ ദൈവത്തെ പോലും കരുതും. എന്നാല്‍ കളി കഴിഞ്ഞാല്‍ അവരുടെ ജീവിതത്തെ പറ്റി ആലോചിക്കാനോ അന്വോഷിക്കാനോ നമുക്ക് നേരം കാണില്ല. അത്തരത്തില്‍ വിഷമകരമായ ഒരു വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
സങ്കടം തോന്നുന്നു ഈ കാഴ്ച്ച കണ്ടിട്ട്…ലോകത്തിലെ നമ്പര്‍ വണ്‍ ഫുട്‌ബോളര്‍. കാല്‍പ്പന്ത് ലോകം വിസ്മയത്തോടെ കണ്ട പ്രതിഭ. ഇപ്പോള്‍ അദ്ദഹം ആരാണ്…? പരാഗ്വേയുടെ ആസ്ഥാനമായ അസുന്‍സിയോണിലെ വലിയ ജയിലിലെ വെറുമൊരു അന്തേവാസി.
ചിത്രത്തില്‍ നോക്കിയാല്‍ കാണാം…കൈകളില്‍ വിലങ്ങിട്ട് അദ്ദേഹത്തെ കോടതിയിലേക്ക് കൊണ്ട് വരുന്ന കാഴ്ച്ച. ഒരു ഫുട്‌ബോള്‍ പ്രേമിക്കും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത ചിത്രമാണിത്. പിറകില്‍ അദ്ദേഹത്തിന്റെ മൂത്ത സഹോദരനാണ്. രണ്ട് പേരും അറസ്റ്റിലായത് മാര്‍ച്ച് ആറിനായിരുന്നു. കൃത്രിമ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്തതായിരുന്നു കുറ്റം. പരാഗ്വേ അധികാരികള്‍ പിടിച്ചു. ചോദ്യം ചെയ്തു. ആദ്യം താല്‍കാലിക ജയിലിലായിരുന്നു. പിന്നെ ആഡംബര ഹോട്ടലിലേക്ക് മാറ്റി. ഒരു മാസം കഴിഞ്ഞിട്ടും നിരപരാധിത്വം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ വലിയ ജയിലേക്ക് മാറ്റി. ഇപ്പോള്‍ ഇവിടെയാണ്. ഈ മാസം 24ന് അദ്ദേഹത്തെ മോചിതനാക്കുമെന്നാണ് പറയപ്പെടുന്നത്. പക്ഷേ ഒരുറപ്പുമില്ല. ചെയ്ത പാതകം വലുതാണ്. വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്തു. അത വ്യാജമല്ല എന്നാവര്‍ത്തിച്ച് പറഞ്ഞു. അന്വേഷകര്‍ വളരെ വ്യക്തമായി കണ്ട് പിടിച്ചു പാസ്‌പോര്‍ട്ട് വ്യാജമാണെന്ന്. എന്തിനാണ് പഴയ ഇതിഹാസം പരാഗ്വേയില്‍ വന്നതെന്ന കാര്യത്തില്‍ അദ്ദേഹത്തിന് തന്നെ കൃത്യമായ ഉത്തരവുമില്ല.
ഇപ്പോള്‍ പ്രധാന ജോലി പരാഗ്വേ ജയിലെ അന്തേവാസികള്‍ക്കൊപ്പം സെല്‍ഫിയെടുക്കുക. വെറുതെയിരിക്കുക. കുറെ സങ്കടപ്പെട്ടിരിക്കുക, അത് തന്നെ. ഇടക്കൊരു പന്ത് ചോദിക്കും.അതില്‍ ചെറിയ പ്രാക്ടീസ്. അത്രമാത്രം. സ്വന്തം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുമ്പോള്‍ വൃദ്ധയായ മാതാവിനെ കാണാന്‍ അദ്ദേഹം അതിയായ ആഗ്രഹം പറഞ്ഞിട്ടും പ്രോസിക്യൂഷന്‍ വഴങ്ങിയിട്ടില്ല. ആദ്യം അടക്കപ്പെട്ട വലിയ ജയിലില്‍ നിന്നും കോടികള്‍ ജാമ്യതുക കെട്ടിയായിരുന്നു വിട്ടുതടങ്കലിലേക്ക് മാറ്റിയത്.
സഹോദരനാണ് ഫുട്‌ബോളറെ ചതിച്ചതെന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തിനറിമായിരുന്നത്രെ വ്യാജ പാസ്‌പോര്‍ട്ടിലാണ് യാത്രയെന്ന്. സഹോദരനാണ് താരത്തിന്റെ ഏജന്റ്. ജഡ്ജിന് മുന്നിലേക്ക് ഇനി റൊണാള്‍ഡിഞ്ഞോ വരുന്നത് 24 നാണ്. എപ്പോള്‍ വിളിച്ചാലും കോടതിയില്‍ ഹാജരാവാന്‍ തയ്യാറാണെന്നും നാട്ടിലെത്തി മാതാവിനെ കാണാന്‍ അനുവദിക്കണമെന്നുമാണ് താരത്തിന്റെ വലിയ അഭ്യര്‍ത്ഥന. ഈ അഭ്യര്‍ത്ഥന ജഡ്ജ് അംഗീകരിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തെ 24ന് മോചിപ്പിക്കുമെന്ന് കരുതപ്പെടുന്നത്.