തനിക്കെതിരെ ജാതി വിവേചനം ഉണ്ടായതായി ആർ എൽ വി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. ചികിത്സയിലായിരുന്ന രാമകൃഷ്ണൻ ആശുപത്രിവിട്ടു.
അതേസമയം മോഹിനിയാട്ട നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ കേരള സംഗീത നാടക അക്കാദമി അവസരം നിഷേധിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സംഭവത്തിൽ വിശദീകരണവുമായി മന്ത്രി എകെ ബാലൻ. സംഭവത്തെക്കുറിച്ച് അക്കാദമിയോട് വിശദീകരണം ചോദിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാംസ്കാരിക വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
https://www.facebook.com/AK.Balan.Official/posts/3309971019121654












