കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവയ്‌ക്ക് അറസ്റ്റ് വാറന്റ്. എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്.
എളമക്കര സ്വദേശി സാദിഖില്‍ നിന്നും റിസബാവ 11 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ തുകയ്ക്ക് നല്‍കിയ ചെക്ക് മടങ്ങിയതിനെ തുടര്‍ന്ന് സാദിഖ് കോടതിയെ സമീപിച്ചു. പണം തിരികെ നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ പണം നല്‍കാന്‍ അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു. പണം അടയ്ക്കാനോ കോടതിയില്‍ കീഴടങ്ങാനോ താരം തയ്യാറായതുമില്ല. ഇതിനെ തുടര്‍ന്നാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.