കട്ടപ്പന: കുമളി ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന റവന്യൂ ഉദ്യോഗസ്ഥന് കോവിഡ്. ഡ്യൂട്ടിയിലുണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോകും. ജൂലൈ 17 വരെയുണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലാകുന്നത്.
അതേസമയം, സംസ്ഥാനത്ത് വെള്ളിയാഴ്ച 885 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. 724 പേർക്കാണ് സമ്പർക്കം വഴി രോഗം വന്നത്. അതിൽ ഉറവിടം അറിയാത്തത് 54 പേർ. നാലു മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് ചിറയിന്‍കീഴ് സ്വദേശി മുരുകൻ, കാസർകോട് അണങ്കൂർ സ്വദേശി ഹയറുന്നീസ, കാസർകോട് ചിത്താരി സ്വദേശി മാധവൻ, ആലപ്പുഴ കലവൂർ സ്വദേശി മറിയാമ്മ എന്നിവരുടെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കോവിഡ് പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്:
തിരുവനന്തപുരം– 167
കൊല്ലം–133
പത്തനംതിട്ട–23
ഇടുക്കി–29
കോട്ടയം–50
ആലപ്പുഴ–44
എറണാകുളം–69
തൃശൂർ–33
പാലക്കാട്–58
മലപ്പുറം–58
കോഴിക്കോട്–82
വയനാട്–15
കണ്ണൂർ–18
കാസർകോട്– 106
നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്:
തിരുവനന്തപുരം–101
കൊല്ലം–54
പത്തനംതിട്ട–81
ഇടുക്കി–96
കോട്ടയം–74
ആലപ്പുഴ–49
എറണാകുളം–151
തൃശൂർ–12
പാലക്കാട്–63
മലപ്പുറം–24
കോഴിക്കോട്–66
വയനാട്–21
കണ്ണൂർ–108
കാസർകോട്– 68