ഒമാനിൽ റസിഡന്റ് വിസയുള്ള ആറു മാസത്തില്‍ കൂടുതല്‍ വിദേശത്ത് തങ്ങിയ പ്രവാസികള്‍ക്ക് ഒമാനില്‍ തിരികെ എത്താമെന്ന് റോയല്‍ ഒമാന്‍ പോലീസ്. ഇതോടെ കൊവിഡ് പ്രതിസന്ധിയിൽ ആറ് മാസത്തില്‍ കൂടുതലായി നാട്ടില്‍ കുടങ്ങിക്കിടക്കുന്ന പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്താനാകും.നിലവിലെ വിസാ നിയമമനുസരിച്ച് ഒമാനിൽ തൊഴിൽ വിസയിലുള്ളവർ 180 ദിവസത്തിൽ കൂടുതൽ അഥവാ ആറു മാസത്തിൽ കൂടുതൽ വിദേശത്ത് തങ്ങാന്‍ പാടില്ലെന്നാണ് നിയമം.ഇങ്ങനെ തങ്ങുന്നവരുടെ വീസക്ക് സാധുത നഷ്ടപ്പെടുമായിരുന്നു. എന്നാല്‍ ഈ നിയമം എടുത്തുകളഞ്ഞതായി പാസ്‌പോര്‍ട്ട് ആന്റ് റസിഡന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഉപ ഡയറക്ടര്‍ മേജര്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ ഹസ്ബി പറഞ്ഞു.
നാട്ടില്‍ കുടങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം തീരുമാനം. നിലവിലെ സാഹചര്യങ്ങള്‍ മാറുകയും വിമാന സര്‍വീസുകള്‍ സാധാരണ നിലയില്‍ ആവുകയും ചെയ്യുന്നതുവരെ പ്രവാസികള്‍ക്ക് നാട്ടില്‍ തന്നെ തുടരാനാകും. അതേസമയം, വീസാ കാലാവധി കഴിഞ്ഞവര്‍ നിര്‍ബന്ധമായും പുതുക്കണം.
വിസ കാലാവധി കഴിഞ്ഞവർ സ്‌പോണ്‍സര്‍ മുഖേന വിസ പുതുക്കാൻ ഡയറക്ടറേറ്റ് ജനറലിനെ സമീപിക്കണം. നിലവില്‍ വിദേശത്തുള്ള വീസാ കാലാവധി കഴിഞ്ഞവര്‍ക്കും സ്‌പോണ്‍സര്‍ വഴി വീസ പുതുക്കാം. വീസ പുതുക്കിയ റസീപ്റ്റ് സ്‌പോണ്‍സര്‍ ജീവനക്കാരന് അയച്ചുകൊടുക്കണം. തിരിച്ച് വരുമ്പോള്‍ വീസ പുതുക്കിയതിന്റെ രേഖയായി ജീവനക്കാരന് വിമാനത്താവളത്തില്‍ ഇതു കാണിക്കാം. നിലവിലെ സാഹചര്യത്തില്‍ മാത്രമായിരിക്കും ഈ സൗകര്യം. അതോടൊപ്പം സന്ദർശക വിസ പുതുക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട് കഴിഞ്ഞ മാർച്ച് 19 മുതൽ ജൂൺ 30 വരെ ഇവയുടെ നടപടി ക്രമങ്ങൾ നിർത്തിവെക്കുകയും ജൂലൈ ഒന്നു മുതൽ പുനരാരംഭിക്കുകയുമായിരുന്നു.












