പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം നോട്ടുകളും നാണയങ്ങളും റിസര്‍വ്വ് ബാങ്കിന്റെ തിരുവനന്തപുരം ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന പൊതു കൗണ്ടറുകളില്‍ നിന്നും, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലഭ്യമാണ്. വ്യാപാരികളുള്‍പ്പടെയുള്ള പൊതുജനങ്ങള്‍ക്ക് ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങള്‍ ബാങ്കിന്റെ പൊതു കൗണ്ടറുകളില്‍ നിന്നും എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 30 മുതല്‍ ഉച്ചക്ക് 2 30 വരെ ലഭ്യമാണെന്ന് അറിയിക്കുന്നു എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ റീജിയണല്‍ ഡയറക്ടര്‍ തിരുവനന്തപുരത്ത് അറിയിച്ചു.


















