തിരുവനന്തപുരം: ഇന്ത്യാ ടുഡേ ഫോട്ടോഗ്രാഫറായിരുന്ന സി ശങ്കറിന്റെ നിര്യാണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ് ക്ലബു സംയുക്തമായി അനുസ്മരണയോഗം സംഘടിപ്പിച്ചു. എം ജി രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.
കെയുഡബ്ല്യുജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം, സെക്രട്ടറി ബി അഭിജിത്, പ്രസ് ക്ലബ് സെക്രട്ടറി സാബഌ തോമസ്, ജേക്കബ് ജോര്‍ജ്, ജി പ്രമോദ്, കെ വി രവിശങ്കര്‍, ഹാരിസ് കുറ്റിപ്പുറം, ബിജു ചന്ദ്രശേഖര്‍, ജിനല്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. ഇന്ത്യാ ടുഡേ മുന്‍ അസോസിയേറ്റ് എഡിറ്റര്‍ പി കെ ശ്രീനിവാസന്‍, മുതിര്‍ന്ന ഫോട്ടോ ഗ്രാഫര്‍മാരായ പി മുസ്തഫ, അലി കോവൂര്‍ എന്നിവരുടെ സന്ദേശം വായിച്ചു.


















