രണ്ട് സീസണുകളുടെ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ലീഗ് കിരീടം സ്വന്തമാക്കി റയല്‍ മാഡ്രിഡ്. സ്പാനിഷ് വമ്പന്‍മാരുടെ 34-ാം ലാ ലിഗ കിരീടമാണ് ഇത്. വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് റയലിന്‍റെ കീരീടനേട്ടം.
ലീഗില്‍ ഒരു മത്സരം ബാക്കി നില്‍ക്കെയാണ് റയല്‍ ചാമ്പ്യന്മാരാകുന്നത്. ഇതിനു മുന്‍പ് 2016-17 സീസണിലാണ് റയല്‍ സ്പാനിഷ് കിരീടം ചൂടിയത്. അതേസമയം റയലിന്‍റെ ബദ്ധവൈരികളായ ബാഴ്സലോണ ഒസാസുനയോട് തോല്‍ക്കുകയും ചെയ്തു.
പരിശീലകന്‍ സിദാനൊപ്പം റയല്‍ നേടുന്ന രണ്ടാമത്തെ ലീഗ് കിരീടമാണ് ഇത്. വിയ്യാറയലിനെതിരെ നടന്ന മത്സരത്തില്‍ കരീം ബെന്‍സേമയാണ് റയലിനുവേണ്ടി രണ്ടു ഗോളുകളും നേടിയത്. 29ാം മിനുട്ടില്‍ ആദ്യ ഗോള്‍ നേടിയ ബെന്‍സേമ 77ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റയലിന്‍റെ ലീഡ് ഉയര്‍ത്തുകയായിരുന്നു. ഇതോടെ ലീഗില്‍ താരത്തിന്‍റെ ഗോള്‍ നേട്ടം 21 ആയി.
37 മത്സരങ്ങളില്‍ 89 പോയിന്‍റാണ് റയല്‍ സ്വന്തമാക്കിയത്. ഏറ്റവും കൂടുതല്‍ തവണ ലാ ലിഗ കിരീടം സ്വന്തമാക്കുന്ന ടീം എന്ന നേട്ടവും റയലിനുതന്നെ. രണ്ടാംസ്ഥാനത്തുള്ള ബാഴ്സ ആകെ 26 കിരീടങ്ങല്‍ സ്വന്തമാക്കി.