ഹോട്ടല്‍ വ്യവസായ രംഗത്ത് വമ്പന്‍ മുതല്‍ മുടക്കുമായി രാവിസ് ഗ്രൂപ്പ്. തിരുവനന്തപുരം കോവളത്താണ് റാവിസിന്റെ പുതിയ സംരംഭം. ഇന്ത്യയിലെ തന്നെ ഏറ്റവും അത്യാഡംബര സൗകര്യങ്ങളുള്ള ഹോട്ടല്‍ സമുച്ചയങ്ങളിലൊന്നാണ് വരുന്നത്.
അയ്യര്‍ ആന്‍ഡ് മഹേഷ് ഡിസൈന്‍ ചെയ്ത ഈ ഹോട്ടല്‍ സമുച്ചയത്തില്‍ 7 സ്റ്റാര്‍ ഹോട്ടല്‍, റിസോര്‍ട്ട്, കണ്‍വെന്‍ഷന്‍ സെന്റര്‍, അംഫി തീയേറ്റര്‍, ഗെയിം സോണ്‍ തുടങ്ങി ലോകത്തിലെ അത്യാധുനിക സൗകര്യങ്ങള്‍ എല്ലാം ഒത്തിണങ്ങിയ ഒരു ബ്രഹ്‌മാണ്ഡ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്.






















