ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് കേന്ദ്രമന്ത്രി നിരീക്ഷണത്തില്‍ പോയതെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
ഞായറാഴ്ച്ചയാണ് അമിത് ഷായ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച്ച അമിത് ഷായുമായി രവിശങ്കര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.