തിരുവനന്തപുരം: സി.എം രവീന്ദ്രന്റെ ആശുപത്രിവാസം ആരോഗ്യമന്ത്രി അറിഞ്ഞുള്ള നാടകമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇ.ഡിക്ക് മുന്നില്‍ ഹാജരാകാതിരിക്കാനാണ് സി.എം രവീന്ദ്രന്‍ മെഡിക്കല്‍ കോളെജിനെ ആശ്രയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ ഭീഷണിക്ക് പിന്നില്‍ സംസ്ഥാന സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സി.എം രവീന്ദ്രന്റെ ജീവനും ഭീഷണിയുണ്ട്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ ഉന്നതര്‍ കുടുങ്ങും. രവീന്ദ്രന്റെ അസുഖം സംബന്ധിച്ച് എയിംസില്‍ നിന്നുള്ള സംഘം പരിശോധന നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്വര്‍ണ കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സര്‍ക്കാറിന്റെ നീക്കമെന്നും ചെന്നിത്തല പറഞ്ഞു.