ഡല്‍ഹി: കോവിഡ് കാലത്ത് ജീവനക്കാരെ പിരിച്ചുവിടുന്നത് കോര്‍പ്പറേറ്റ് കമ്പനികളുടെ സഹാനുഭൂതിയില്ലായ്മ കൊണ്ടാണെന്ന് രത്തന്‍ ടാറ്റ. ലോക്ക്ഡൗണ്‍ രാജ്യത്തെ ബിസിനസ് മേഖലയെ ബാധിച്ചതിന്റെ പേരില്‍ പല കമ്പനികളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയും പിരിച്ചുവിടുകയും ചെയ്തു. ഈ ആളുകള്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്. അവരുടെ ഔദ്യോഗിക ജീവിതം കമ്പനിക്ക് വേണ്ടി മാറ്റിവെച്ചവരാണ്. അവരെയാണോ നിങ്ങള്‍ മഴയത്ത് ഇറക്കിവിടുന്നത്? നിങ്ങള്‍ക്ക് വേണ്ടി അധ്വാനിച്ചവരെ ഇത്തരത്തില്‍ പരിഗണിക്കുന്നതിലൂടെ നിങ്ങള്‍ എന്ത് നിര്‍വചമാണ് ധാര്‍മികതയ്ക്ക് നല്‍കുന്നത്?’ രത്തന്‍ ടാറ്റ ചോദിച്ചു.
“സ്വന്തം ആളുകളോട് സഹാനുഭൂതി കാണിക്കാത്ത കമ്പനികള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല. ലോകത്ത് എവിടെയാണെങ്കിലും കോവിഡ് തിരിച്ചടിയാണ്. കാരണം എന്തുമാകട്ടെ, നിലനില്‍പ്പിന് വേണ്ടി ശരിയായ തീരുമാനം മാത്രമേ എടുക്കാവൂ” – ടാറ്റ പറഞ്ഞു.