ബോളിവുഡിലെ തനിയ്ക്ക് ഉണ്ടായ ദുരനുഭവം പങ്കുവെച്ച് ഇപ്പോള്‍ റസൂല്‍ പൂക്കുട്ടിയും രംഗത്തെത്തിയിരിക്കുകയാണ്. ബോളിവുഡില്‍ തനിക്കെതിരെ സംഘടിത നീക്കം നടക്കുന്നുണ്ടെന്ന് വെളുപ്പെടുത്തി എ ആര്‍ റഹ്മാന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് റസൂല്‍ പൂക്കുട്ടിയും തന്റെ അനുഭവം പറഞ്ഞ് എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്. എ ആര്‍ റഹ്മാന്റെ തുറന്നു പറച്ചിലില്‍ പ്രതികരിച്ച ശേഖര്‍ കപൂറിന്റെ ട്വീറ്റിന് മറുപടിയായാണ് റസൂല്‍ പൂക്കുട്ടിയുടെ ട്വീറ്റ്.
Dear @shekharkapur ask me about it, I had gone through near breakdown as nobody was giving me work in Hindi films and regional cinema held me tight after I won the Oscar… There were production houses told me at my face ”we don’t need you” but still I love my industry,for it…. https://t.co/j5CMNWDqqr
— resul pookutty (@resulp) July 26, 2020
ഞങ്ങള്‍ക്ക് നിങ്ങളെ ആവശ്യമില്ലെന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞ പ്രൊഡക്ഷന്‍ ഹൗസുകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഓസ്‌കാര്‍ ലഭിച്ചതിനുശേഷം ഹിന്ദി സിനിമകളില്‍ ആരും അവസരം നല്‍കാത്ത ഒരു ഘട്ടമുണ്ടായിരുന്നു. തകര്‍ച്ചയുടെ വക്കിലായിരുന്ന ആ സമയത്ത് പ്രാദേശിക സിനിമകളാണ് തന്നെ മുറുകെ പിടിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖത്ത് നോക്കി തന്നെ വേണ്ടെന്ന് പറഞ്ഞവരുണ്ടെങ്കിലും ഞാന്‍ എന്റെ ഈ മേഖലയെ സ്‌നേഹിക്കുന്നവെന്നും പൂക്കുട്ടി ട്വീറ്റ് ചെയ്തു.
ബോളിവുഡില്‍ തനിക്കെതിരെ സംഘടിത നീക്കം നടക്കുന്നുണ്ടെന്ന് എആര്‍ റഹ്മാന്‍ തുറന്നു പറഞ്ഞിരുന്നു. തനിക്ക് വരുന്ന അവസരങ്ങള്‍ ചിലര്‍ വിലക്കുകയാണെന്നും അപവാദ പ്രചരണങ്ങള്‍ നടത്തുകയാണെന്നും റഹ്മാന്‍ വെളിപ്പെടുത്തിയിരുന്നു. ബോളിവുഡ് സംവിധായകന്‍ ശേഖര്‍ കപൂര്‍ റഹ്മാന്റെ തുറന്നുപറച്ചിലില്‍ പ്രതികരണവുമായി എത്തിയിരുന്നു. താങ്കള്‍ ഓസ്‌കാര്‍ വാങ്ങിയതാണ് പ്രശ്‌നമെന്നും ഓസ്‌കാര്‍ എന്നത് ബോളിവുഡിലെ അന്ത്യചുംബനമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം എ ആര്‍ റഹ്മാന് പിന്തുണയുമായി തമിഴകത്തിലെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.