റാസല്‍ ഖൈമ വിമാനത്താവളം ഒക്ടോബര്‍ 15 മുതല്‍ വീണ്ടും തുറക്കും. തൊഴില്‍ വീസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും റാസല്‍ഖൈമയിലേയ്ക്ക് മുന്‍കൂട്ടി അനുമതി വാങ്ങാതെ പ്രവേശിക്കാമെന്ന് വിമാനത്താവളത്തിന്റെ വാതില്‍ വീണ്ടും യാത്രക്കാര്‍ക്കായി തുറക്കുമെന്ന് റാക് സിവില്‍ വ്യോമയാന വകുപ്പ് അറിയിച്ചു.
എന്നാൽ 96 മണിക്കൂറിനുള്ളില്‍ സ്വന്തമാക്കിയ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സഞ്ചാരികളോ അവരുടെ സ്പോണ്‍സര്‍മാരോ ലാബ് പരിശോധന അല്ലെങ്കില്‍ പിസിആര്‍ പരിശോധനയ്ക്കുള്ള ചെലവ് വഹിക്കേണ്ടതാണ്. ഫലം പോസിറ്റീവാണെങ്കില്‍ ക്വാറന്റീനിന്റെ ചെലവും വഹിക്കണം. വിനോദ സഞ്ചാരികള്‍ വരുന്നതിന് നാലു ദിവസം മുന്‍പ് പിസിആര്‍ പരിശോധന നടത്തണം. കൂടാതെ, അധികൃതര്‍ക്ക് അപേക്ഷാ ഫോറം പൂരിപ്പിച്ച് നല്‍കുകയും വേണം.