ന്യൂഡല്‍ഹി: രാജ്യത്ത് റോഡപകടങ്ങള്‍ വര്‍ധിക്കുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്ക്കരി. പ്രതിവര്‍ഷം ഒന്നര ലക്ഷം പേരാണ് രോഡപകടങ്ങളില്‍ മരിക്കുന്നത്. ഏകദേശം 4.5 ലക്ഷം പേര്‍ക്ക് പരിക്കേല്‍ക്കുന്നു. പ്രതിദിനം 415 പേരോളം മരണമടയുന്നു. മരിക്കുന്നവരില്‍ 70 ശതമാനം പേരും18 നും 45 വയസിനും ഇടയിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു.
2025-തോടെ റോഡപകട മരണനിരക്ക് ഇപ്പോഴുള്ളതിന്റെ 50 ശതമാനം കുറക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷന്റെ വെബിനാറില്‍ ഗഡ്കരിപറഞ്ഞു. റോഡ് സുരക്ഷ ഉറപ്പാക്കാനായി സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് 14,000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.











