തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ രോഗലക്ഷണങ്ങള്‍ ഇല്ല. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കും മകനും നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞ ചെന്നിത്തലയ്ക്ക് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവായത്.
Also read: പ്രൈസ് വാട്ടര്‍ ഓഫീസ് സെക്രട്ടറിയേറ്റില്‍ തുറക്കാന്‍ നീക്കം; പുതിയ ആരോപണവുമായി ചെന്നിത്തല
പ്രതിപക്ഷ ഉപനേതാവും മുസ്ലിം ലീഗ് എംഎല്‍എയുമായ എം.കെ മുനീറിനും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. രോഗബാധിതനായ വിവരം അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിക്കുകയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.












