തിരുവനന്തപുരം: പ്രമുഖ ഗായകന്‍ എസ് പി ബാലസുബ്രമണ്യത്തിന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു.നാല് ദശാബ്ദക്കാലം തന്റെ സ്വര മാധുരി കൊണ്ട് ഭാഷയുടെയും പ്രദേശത്തിന്റെയും അതിര്‍വരമ്പുകളെ ഇല്ലാതാക്കിയ അതുല്യനായ ഗായകനായിരുന്നു എസ് പി ബാലസുബ്രമണ്യം.
പതിനാല് ഇന്ത്യന്‍ ഭാഷകളിലായി അദ്ദേഹം ആലപിച്ച നാല്‍പ്പതിനായിരത്തിലധികം ഗാനങ്ങള്‍ ആ പ്രതിഭയുടെ നിത്യ സ്മാരകങ്ങളായി എന്നെന്നും നിലനില്‍ക്കും. അദ്ദേഹത്തിന്റെ നിര്യാണത്തോടെ ഇന്ത്യന്‍ സിനിമാസംഗീതത്തിലെ ഒരു യുഗമാണ് അസ്തമിച്ചിരിക്കുന്നത്. ഇനി എത്രയോ നൂറ്റാണ്ടുകള്‍ക്ക് ശേഷമായിരിക്കും ഇതു പോലെ ഒരു മാസ്മരികത ശബ്ദത്തിന്റെ ഉടമയെ നമുക്ക് ലഭിക്കുകയെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.